നവംബർ 18 ആം തീയതി ജർമ്മൻ കോടതി സോഷ്യലിസ്റ്റ് സമത്വ കക്ഷി (Sozialistische Gleichheitspartei , SGP) എതിരെ ജർമൻ ഫെഡറൽ റിപ്പബ്ലിക് കേസ് വാദം കേൾക്കുകയാണ്. SGP യെ രഹസ്യന്വേഷണ സേവനത്തിന്റെ വാർഷിക റിപ്പോർട്ടിൽ 'ഇടതു തീവ്രവാദം' വിഭാഗത്തിൽപ്പെടുത്തി നിരീക്ഷിക്കുന്നതിനു എതിരെയാണ് കേസ്.
ഈ കേസ് വളരെയധികം പ്രാധാന്യമുള്ളതാണ്. മുതലാളിത്ത വിരുദ്ധ അഭിപ്രായത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ കക്ഷിയെ നിരീക്ഷണത്തിൽ വയ്ക്കുക എന്നത് അപകടകരമാണ്. ജർമനിയിൽ ബിസ്മാർക്ക്ന്റെ കാലത്തെ സോഷ്യലിസ്റ്റ് വിരുദ്ധ നിയമങ്ങളും ശേഷം നാസി കാലത്തെ സോഷ്യലിസ്റ്റ് വിരുദ്ധ അടിച്ചമർത്തൽന്റെയും തുടർച്ച എന്ന പോലെയാണ് ഇത്തരം നീക്കങ്ങൾ അനുഭവപ്പെടുന്നത്. മാർക്സ് എംഗൽസ് എന്നീ ചിന്തകരെ കുറിച്ച് ഉള്ള ഏതൊരു പ്രത്യക്ഷ പരാമർശവും, സാമ്രാജ്യത്വത്തെയും യുദ്ധത്തെയും വിമർശിക്കുന്നതും, സമൂഹത്തെ വർഗ്ഗാടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതും എല്ലാം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഈ നീക്കം SGP ക്കു എതിരെ മാത്രമല്ല.
'ജീവനെക്കാൾ വലുതു ലാഭം' എന്ന മുതലാളിത്ത നയത്തിന്റെ പൊള്ളത്തരം കോവിഡ് പകർച്ചവ്യാധിയിൽ കൂടുതൽ കൂടുതൽ തൊഴിലാളികൾക്ക് മനസ്സിലായി കൊണ്ടിരിക്കുകയാണ്. വേതന മോഷണത്തിനും കൂട്ട പിരിച്ചുവിടലുകൾക്കും എതിരെ സമരമുഖങ്ങൾ ശക്തമായി കൊണ്ടിരിക്കുന്നു. യുദ്ധത്തിനും സൈനിക ശേഷി വർധിപ്പിക്കുന്നതിനും എതിരായി ജനവികാരം ഉയർന്നുവരുമ്പോൾ, സാമൂഹിക അസമത്വത്തെയും മുതലാളിത്ത വ്യവസ്ഥിതിയെയും എതിർക്കുവാൻ ശ്രമിക്കുന്ന എല്ലാവരെയും ഭയപ്പെടുത്തുവാനും നിശബ്ദരാക്കുവാനും ഉള്ള നീക്കമാണിത്. SGP ക്കു എതിരെ ഉയർത്തുന്ന ഈ ജനാധിപത്യവിരുദ്ധ വാദങ്ങൾ മുൻപ് മറ്റുള്ള ഇടതുപക്ഷ വിഭാഗങ്ങൾക്ക് എതിരായും ഉപയോഗിച്ചിട്ടുണ്.
എന്താണ് ഗവൺമെന്റിന് നിരോധിക്കേണ്ടത്??
രഹസ്യാന്വേഷണ വിഭാഗം ആദ്യമായി SGP യെ 'ഇടതു തീവ്രവാദം ' എന്ന പട്ടികയിൽ ഉൾപ്പെടുത്തുന്നത് 2018ൽ ആണ്. കക്ഷി ഏതെങ്കിലും ക്രിമിനൽ അഥവാ ഭരണഘടനാവിരുദ്ധം ആയ പ്രക്രിയ നടത്തുകയോ ആസൂത്രണം ചെയ്യുകയോ ചെയ്തതായി സർക്കാർ ആരോപിക്കുന്നില്ല എന്ന് മാത്രമല്ല പൂർണ്ണമായും നിയമപരമായി ആണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ പറയുന്നു. ഒരു സോഷ്യലിസ്റ്റ് പരിപാടി മുന്നോട്ട് വയ്ക്കുന്നതിനും മുതലാളിത്തത്തെ വിമർശിക്കുന്നതിനുമാണ് പാർട്ടിയെ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്.
SGP 2019 ജനുവരിയിൽ നിയമപരമായി വിശദീകരണം ആവശ്യപ്പെട്ടപ്പോൾ ആഭ്യന്തരമന്ത്രാലയം 56 പേജുള്ള ഒരു കുറിപ്പ് നൽകുകയുണ്ടായി. ഇതൊരു നിയമ രേഖ ആയിരുന്നില്ല, സോഷ്യലിസത്തിനു നേരെയുള്ള അപഭാഷണം എന്ന നിലയ്ക്കാണ് അനുഭവപ്പെട്ടത്. SGP ഈ രേഖ വിശദമായി വിലയിരുത്തുകയും ഇതിലെ ജനാധിപത്യവിരുദ്ധ വാദങ്ങളെ തുറന്നുകാട്ടുകയും ചെയ്തിരുന്നു. ഒരു 'യഥാർത്ഥ ജനാധിപത്യ, സമത്വാധിഷ്ഠിതമായ, സോഷ്യലിസ്റ്റ് സമൂഹം' എന്ന പരിപാടി എങ്ങനെയാണ് ഭരണഘടനാവിരുദ്ധം ആകുന്നത്?
' വർഗ്ഗപരമായി ചിന്തിക്കുന്നതും', ' പൊരുത്തപ്പെടാൻ ആകാത്ത വിധം പരസ്പരം മത്സരിക്കുന്ന വർഗ്ഗങ്ങളിൽ ഉള്ള വിശ്വാസം ' എന്നീ ചിന്തകൾ നിയന്ത്രിക്കപ്പെടെണ്ടുന്നത് ആണ് എന്നാണ് ആഭ്യന്തരമന്ത്രാലയം വാദിക്കുന്നത്. ചരിത്രത്തിൽ എങ്ങും ഇല്ലാത്ത വിധം സാമൂഹിക അസമത്വം നിലനിൽക്കുകയും കോവിഡ് പകർച്ചവ്യാധിയുടെ ഫലമായി അതിക്രൂരമായ ' ജീവനെക്കാൾ വലുതു ലാഭം 'എന്ന നയം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ഈ സമയത്താണ്, വർഗ്ഗ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഏതൊരു പരാമർശവും ക്രിമിനൽ വൽക്കരിക്കാനുള്ള ഈ നീക്കം.
മാർക്സ്, ഏംഗൽസ്, ലെനിൻ, ട്രോട്സ്കി, ലക്സംബര്ഗ്ഗ് എന്നിവരെക്കുറിച്ചുള്ള പ്രത്യക്ഷമായ ഏതൊരു പരാമർശവും ഭരണഘടനക്ക് മേലുള്ള ആക്രമണം ആയാണ് ചിത്രീകരിക്കുന്നത്. 'മുതലാളിത്ത വ്യവസ്ഥിതിയെ അവസാനിപ്പിക്കുക, സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്ഥാപിക്കുക', 'സാമ്രാജ്യത്വ യുദ്ധങ്ങളും ആയുധവാഴ്ചയും എതിർക്കുക ', ' ദേശരാഷ്ട്രങ്ങളെയും യൂറോപ്യൻ യൂണിയനെയും എതിർക്കുക ', തുടങ്ങിയ ഒരു പദാവലി തന്നെ കുറ്റം ചാർത്താനായി ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 'സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി പൊതു പരിപാടികൾ നടത്തുന്നതും ഇലക്ഷനിൽ പങ്കെടുക്കുന്നതും ' എല്ലാം ഭരണഘടനാവിരുദ്ധമായി ആണ് ചിത്രീകരിക്കുന്നത്.
SGP യെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ പേരിൽ വിചാരണ ചെയ്യുകയും ഈ നടപടിക്കു നിയമസാധുത നൽകുകയും ചെയ്യുന്നതിലൂടെ, ജർമൻ സർക്കാർ, ' അഭിപ്രായത്തിന്റെ പേരിൽ അടിച്ചമർത്തൽ ' എന്ന ജനാധിപത്യവിരുദ്ധ പാരമ്പര്യത്തിലേക്ക് ആണ് പോകുന്നത്. ഇത് മുൻപ് ഉണ്ടായിട്ടുള്ളത് ബിസ്മാർക്ക്ന്റെ കാലത്തും, മൃഗീയ രൂപം പൂണ്ടത് നാസി ഭരണകാലത്തും ആയിരുന്നു. ഹിറ്റ്ലറുടെ മൂന്നാം സാമ്രാജ്യം (third reich) മറ്റെല്ലാ രാഷ്ട്രീയ എതിരാളികളെയും നിർജീവം ആക്കി ശേഷം കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് വലിച്ചെറിയുന്നതിനും മുന്ഉപാധി ആയിരുന്നു ഇത്തരം നിയമങ്ങൾ.
വലതുപക്ഷ ഗൂഢാലോചന തടയുക!
ജർമൻ ഭരണ വർഗ്ഗത്തിന്റെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് പാരമ്പര്യത്തിലേക്ക് ഉള്ള മടക്കം വളരെ വലിയൊരു അപായ സൂചനയാണ്. വലതുപക്ഷ, തീവ്ര വലതുപക്ഷ, പ്രവണതകൾ വളരുവാനുള്ള കാരണം വ്യവസ്ഥാപിതമായ സാമൂഹിക അസമത്വവും യുദ്ധങ്ങളും ജനാധിപത്യ അവകാശങ്ങളും ആയി ചേർന്നു പോകില്ല എന്നതുകൊണ്ടാണ്. ജനുവരി ആറാം തീയതി ക്യാപിറ്റൽ ഹില്ലിൽ ട്രംപ് നടത്തിയ അട്ടിമറി ശ്രമവും, ബ്രസീലിൽ ബോൾസൊനാരോ സൈനിക അട്ടിമറിക്ക് ഒരുങ്ങുന്നതും, സ്പെയിനിലെ സൈന്യത്തിലെ ഗൂഢാലോചനകളും എല്ലാം തന്നെ ഈ ദിശയിൽ ഉള്ളതാണ്.
മുതലാളിത്തത്തിനു വേണ്ടി മനുഷ്യത്വത്തിന് എതിരായിട്ടുള്ള ലോകത്തെ ഏറ്റവും വലിയ ക്രൂരകൃത്യങ്ങൾ അരങ്ങേറിയിട്ടുള്ള ജർമനിയിൽ, നിയോ നാസി ഉയർച്ച വിശേഷിച്ചും മുൻപന്തിയിലാണ്.പുതിയ സോഷ്യലിസ്റ്റ് വിരുദ്ധ നിയമങ്ങളും സ്റ്റേറ്റ്നകത്തെ ഈ തീവ്രവലതുപക്ഷ ഗൂഢാലോചനയുടെ ഭാഗമാണ്. തീവ്ര വലതുപക്ഷ കക്ഷിയായ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി - Alternative for Germany (AFD)- യെ ' ഇടതു തീവ്രവാദം ' ലേബലിൽ ഉൾപ്പെടുത്തുന്നതും ഇതേ ഗൂഢാലോചനയുടെ ഭാഗമാണ്. മുതലാളിത്തത്തിനെതിരായ ജന വികാരങ്ങളെ ഭയപ്പെടുത്തുവാനും ക്രിമിനൽവൽക്കരിക്കുവാനും ആണ് ഇത്തരം നടപടി.
2017 ലെ രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത് അന്നത്തെ മേധാവി ഹൻസ് ജോർജ് മാബെൻ (Hans Georg MaaBen), AFD നേതാക്കളുമായി കൂടി ആലോചിച്ചിട്ട് ആയിരുന്നു എന്നുള്ളത് പുറത്തു വന്ന കാര്യമാണ്.മാബെന്നിന്റെ അതി തീവ്ര വലതു പക്ഷ നിലപാടുകൾ അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും, അദ്ദേഹത്തിന്റെ ദീർഘകാല അനുയായിയും ഇപ്പോൾ പിന്തുടർച്ചക്കാരനുമായ തോമസ് ഹാൾഡൻവാങും ( Haldenwang) ഇതേ നിലപാടുകളാണ് കൈക്കൊള്ളുന്നത്.
ജർമൻ രഹസ്യാന്വേഷണ വിഭാഗവും തീവ്ര വലതുപക്ഷ നിയോ നാസികളും ആയുള്ള ബന്ധം വർഷങ്ങളായി തുടരുന്നതാണ്. ഇന്റലിജൻസ് ഏജൻസി 40 ഏജന്റ്മാരെ നാഷണൽ സോഷ്യലിസ്റ്റ് അണ്ടർഗ്രൗണ്ട് (National Socialist Underground) എന്ന നിയോ നാസി തീവ്രവാദ ഗാങ്ന്റെ നേതൃത്വത്തിൽ നിയമിച്ചിരുന്നു. ഈ ഗാങ് 9 കുടിയേറ്റക്കാരുടെയും ഒരു പോലീസുകാരന്റെയും കൊലപാതകത്തിന് ഉത്തരവാദികൾ ആയിരുന്നു.
ഇടതുപക്ഷ ഗ്രൂപ്പുകളെ, അവരുടെ അഭിപ്രായങ്ങളുടെ/ ആശയങ്ങളുടെ പേരിൽ നിരീക്ഷണത്തിൽ വയ്ക്കുകയും അപമാനപ്പെടുത്തുകയും ചെയ്യുമ്പോൾ തന്നെ, രഹസ്യാന്വേഷണ വിഭാഗം, തീവ്ര വലതുപക്ഷത്തിന് സൈന്യത്തിലും പോലീസിലും സംരക്ഷണ കുട പിടിക്കുകയും ചെയ്യുന്നു. ഇത്തരം നിയോ നാസികൾ ആവട്ടെ, ആയുധങ്ങൾ ശേഖരിച്ചു വയ്ക്കുകയും, രാഷ്ട്രീയ എതിരാളികളുടെ ലിസ്റ്റ് ഉണ്ടാക്കി വയ്ക്കുകയും സമയം വരുമ്പോൾ കൊല്ലാൻ അവസരം കാത്തിരിക്കുകയും ചെയ്യുകയാണ്. ഹല്ലെ (Halle), ഹനാവു (Hanau) തീവ്രവാദ അക്രമങ്ങളിൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് രാഷ്ട്രീയക്കാരൻ വാട്ടർ ല്യൂബെക്ക് (Walter Lubcke) കൊല്ലപ്പെട്ടതിന് ശേഷവും, ഇത്തരംനവ നാസി നെറ്റ്‌വർക്കുകളുടെ സംഘടനാ സംവിധാനങ്ങൾ കോട്ടം ഒന്നും കൂടാതെ നിലനിൽക്കുന്നു.
SGP യെ പ്രതിരോധിക്കു
SGP രഹസ്യാന്വേഷണ വിഭാഗത്തിന് കണ്ണിലെ കരടായി തീരുവാൻ ഉള്ള കാരണം അവർ തീവ്ര വലതുപക്ഷത്തെക്കുള്ള സമ്പ്രദായക രാഷ്ട്രീയ പാർട്ടികളുടെ സ്വഭാവ മാറ്റത്തെ ശക്തിയുക്തം വിമർശിക്കുകയും ജനങ്ങളുടെ മുമ്പിൽ തുറന്നു കാണിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ്.SGP ഭരണകൂടത്തിനു അകത്തെ തീവ്രവലതുപക്ഷ ഗൂഢാലോചന ജനങ്ങൾക്ക്‌മുൻപാകെ തുറന്നുകാട്ടുകയും തൊഴിലാളി വർഗ്ഗത്തിന്റെ ഇടയിൽ ഒരു സോഷ്യലിസ്റ്റ്രി പരിപാടിക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു.
SGP ക്കു നേരെയുള്ള ആക്രമണം എല്ലാ പുരോഗമന ശക്തികൾക്ക് നേരെയും ലക്ഷ്യം വെച്ചിട്ടുള്ളതാണ്. ഈ ക്രമത്തിൽ ആഭ്യന്തരമന്ത്രാലയം വിജയിച്ചാൽ അതൊരു അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കും. നാളെ ഏതൊരു ഇടതുപക്ഷ ഗ്രൂപ്പിന് നേരെയും ഇത് ഉപയോഗിക്കപ്പെടാം. സാമൂഹിക അസമത്വത്തെ എതിർക്കുന്നവർക്കും പരിസ്ഥിതി ചൂഷണത്തെ എതിർക്കുന്നവർക്കും, ഭരണകൂട ഭീകരതയെ എതിർക്കുന്നവർക്കും, ആയുധവാഴ്ചയെ എതിർക്കുന്നവർക്കും, ചുരുക്കിപ്പറഞ്ഞാൽ മുതലാളിത്തത്തിന്റെ സാമൂഹിക ക്രൂരതകളെ എതിർക്കുന്ന ആരെയും നാളെ അടിച്ചമർത്താൻ ഈ നീക്കം വഴിവെക്കും. സമരം ചെയ്യുന്ന തൊഴിലാളികൾ, മാർക്സിസ്റ്റ് പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, പത്രപ്രവർത്തകർ,ബുദ്ധിജീവികൾ, വിമർശന കലാകാരന്മാർ തുടങ്ങി ആരെ വേണമെങ്കിലും.
ഉദാഹരണമായി,ലെഫ്റ്റ് പാർട്ടി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി,യുങ് വെയ്ഗ്ത് (Junge Welt) എന്ന മാഗസിൻ മാർക്സിനെയും ഏംഗൽസ്നെയും ഉദ്ധരിക്കുന്നു എന്ന കാരണത്താൽ നിരീക്ഷിക്കുന്നു എന്നു സർക്കാർ പറഞ്ഞു. നിരവധി ഇടതുപക്ഷ ബാൻഡുകൾ, ഫാസിസ്റ്റു വിരുദ്ധ സംഘടനകൾ, പരിസ്ഥിതി ഗ്രൂപ്പ്‌ആയ 'Ende Gelande' (ഭൂപ്രദേശത്തിന്റെ അവസാനം - End of Terrain) എന്നിവരൊക്കെയും നിരീക്ഷണത്തിൽ ആണ്.
